Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : FIIs Withdrew

എഫ്ഐഐകൾ‌ പി​ൻ​വ​ലി​ച്ച​ത് 1.6 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ

മും​ബൈ: മാ​ർ​ച്ച് ആ​ദ്യം മു​ത​ൽ യു​എ​സും ഇ​റാ​നും ത​മ്മി​ൽ പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി വി​ൽ​പ്പ​ന​ക്കാ​രാ​യി. മാ​ർ​ച്ച് ര​ണ്ടു മു​ത​ൽ ഏ​പ്രി​ൽ ഒ​ന്പ​ത് വ​രെ​യാ​യി തു​ട​ർ​ച്ച​യാ​യ 25 ദി​വ​സം വി​ൽ​പ്പ​നാ​ക്കാ​രാ​യ ഇ​വ​ർ1.6 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ളാ​ണ് വി​റ്റ​ത്.

ഫെ​ബ്രു​വ​രി അ​വ​സാ​ന ദി​വ​സ​ങ്ങ​ൾ മു​ത​ൽ ആ​കെ തു​ട​ർ​ച്ച​യാ​യ 27 ദി​വ​സ​വും വി​ദേ​ശ നി​ക്ഷേ​പക​ർ വി​ൽ​പ്പ​ന​ക്കാ​രു​ടെ റോ​ളി​ലാ​യി​രു​ന്നു. ഏ​പ്രി​ലി​ലെ ആ​ദ്യ ര​ണ്ടു സെ​ഷ​നി​ൽ 18,260 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. ക​ഴി​ഞ്ഞ‍​യാ​ഴ്ച തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ 21,380 കോ​ടി രൂ​പ​യി​ലേ​റെ ഓ​ഹ​രി​ക​ളും വി​റ്റു. ഈ ​വി​ൽ​പ്പ​ന തു​ട​ർ​ച്ച​യ്ക്ക് വെ​ള്ളി​യാ​ഴ്ച വി​ദേ​ശ സ്ഥാ​പ​ന നി​ക്ഷേ​പ​ക​ർ (എ​ഫ്ഐ​ഐ​ക​ൾ) 672 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി​യ​തോ​ടെ​യാ​ണ് അ​വ​സാ​ന​മാ​യ​ത്.

എ​ന്നാ​ൽ, ഇ​തി​നു വി​പ​രീ​ത​മാ​യി വി​ദേ​ശ പോ​ർ​ട്ട്ഫോ​ളി​യോ നി​ക്ഷേ​ക​ർ ഏ​പ്രി​ലി​ലും വി​ൽ​പ്പ​ന​ക്കാ​രാ​യി തു​ട​ർ​ന്നു. ഏ​പ്രി​ൽ 11 വ​രെ എ​ക്സ്ചേ​ഞ്ചു​ക​ൾ വ​ഴി ന​ട​ന്ന ആ​കെ വി​ദേ​ശ നി​ക്ഷേ​പ വി​ൽ​പ്പ​ന 48,905 കോ​ടി രൂ​പ​യു​ടേ​താ​ണ്. മാ​ർ​ച്ചി​ൽ 1,22,182 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വി​റ്റു. ഇ​തോ​ടെ 2026ൽ ​ഇ​തു​വ​രെ​യു​ള്ള​ആ​കെ വി​ൽ​പ്പ​ന 1,90,046 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ജി​യോ​ജി​ത് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റി​ലെ ചീ​ഫ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ് സ്ട്രാ​റ്റ​ജി​സ്റ്റ് വി.​കെ. വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

നി​ക്ഷേ​പ​കർ ദ​ക്ഷി​ണ കൊ​റി​യ​യി​ലേ​ക്കുംതാ​യ്‌വാ​നി​ലേ​ക്കും

ഇ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഊ​ർ​ജ പ്ര​തി​സ​ന്ധി​യും ഈ ​പ്ര​തി​സ​ന്ധി ഇ​ന്ത്യ​ൻ സ​ന്പ​ദ്‌വ്യ​വ​സ്ഥ​യി​ലു​ണ്ടാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ളും രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​കു​ന്ന തു​ട​ർ​ച്ച​യാ​യ ഇ​ടി​വു​മാ​ണ് വി​ദേ​ശ നി​ക്ഷേ​പ​ക​രെ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.


ഇ​ന്ത്യ​യെ അ​പേ​ക്ഷി​ച്ച് ദ​ക്ഷി​ണ കൊ​റി​യ, താ​യ്‌വാ​ൻ തു​ട​ങ്ങി​യ വി​പ​ണി​ക​ൾ ഇ​വ​ർ​ക്ക് ആ​ക​ർ​ഷ​മാ​കു​ന്നു. 2027 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ​ക്ക് വ​ലി​യ ലാ​ഭ വ​ള​ർ​ച്ച ഉ​ണ്ടാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലും ഈ ​വി​ട്ടു​പോ​ക​ലി​നു പി​ന്നി​ലു​ണ്ട്.

നി​ക്ഷേ​പ​ക​ർ തി​രി​ച്ചു​വ​രാ​ൻ

വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ‌ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വ് പ​ശ്ചി​മേ​ഷ്യ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളെ​യും അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല​യെ​യും ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നെ​ന്ന് വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up